അമ്പലപ്പുഴയിൽ നിന്ന് കായംകുളം നിയോജക മണ്ഡലത്തിലേക്ക് ചുവട് മാറ്റുമോ എന്ന ചോദ്യത്തിന് 2001 ൽ തന്നെ കാല് വാരി തോൽപ്പിച്ചവരാണ് കായംകുളത്തെ സിപിഎം എന്ന് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുഖത്ത് നോക്കാതെ കാലിൽ നോക്കി വാരുന്നവരാണ് പ്രവർത്തകർ. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നായിരുന്നു ജി സുധാകരന്‍റെ പ്രതികരണം.
Also Read പ്രതിഭ MLAയെ പാലം ഉദ്ഘാടനം പോസ്റ്ററിൽ നിന്ന് ഒഴിവാക്കി; പുതിയ വിവാദം
ഫേസ് സ്ബുക്ക് പോസ്റ്റർ വിവാദത്തിൽ പ്രതിഭ എംഎൽഎക്ക് പിന്തുണ നൽകിയ മന്ത്രി വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്ന് പ്രതികരിച്ചു. എംഎൽയുടെ കൂടി ശ്രമഫലമായാണ് പദ്ധതികൾ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പൊതുമരാമത്ത് മന്ത്രിയായി വികസന രംഗത്ത് ജനങ്ങൾക്കിടയിൽ വ്യക്തിമുദ്ര പതിപ്പിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഏഴാം തവണയും മത്സര രംഗത്തേക്ക് ജി സുധാകരൻ എത്തുന്നത്. സ്വന്തം മണ്ഡലത്തിൽ സിപിഎമ്മിനുള്ളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ജനസമ്മതി കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.