TRENDING:

സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിൽ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് ഫലം

Last Updated:

കേരള രാഷ്ട്രീയത്തിലെ അതികായനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകൻ ഗണേഷ് കുമാറിന് നൽകിയിരുന്നു. എന്നാൽ‌ വിൽപ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതർക്കത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിൽ ഉള്ള ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം.
News18
News18
advertisement

കേരള രാഷ്ട്രീയത്തിലെ അതികായനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകൻ ഗണേഷ് കുമാറിന് നൽകിയിരുന്നു. എന്നാൽ‌ വിൽപ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഉഷാ മോഹൻദാസ് കേസ് നൽകുകയും ചെയ്തു. ഇതിന്റെ നിയമനടപടികൾ തുടർന്ന് വരികയാണ്.

കോടതി നിർദേശപ്രകാരമാണ് വിൽപ്പത്രത്തിലെ ഒപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആർ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോൾ, അവസാനത്തെ രണ്ടര വർഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വിൽപ്പത്രം തയാറാക്കിയത്.

advertisement

ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബാലകൃഷ്ണപിള്ളയുടെ അറിവില്ലാതെയാണ് വിൽപ്പത്രം തയാറാക്കിയത് എന്നായിരുന്നു ഉഷാ മോഹൻദാസിന്റെ വാദം. ഈ വിഷയത്തിലാണ് ഇപ്പോൾ ഫോറൻസിക് ഫലം കെ ബി ഗണേഷ് കുമാറിന് അനുകൂലമായി വന്നിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ ടേമിൽ തന്നെ മന്ത്രി ആകേണ്ട ആളായിരുന്നു ഗണേഷ് കുമാർ. സഹോദരി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ്, മാറ്റിനിർത്തപ്പെട്ടത്. പിന്നീട് ഘടകക്ഷികളുമായുള്ള ധാരണ ഇടതുമുന്നണി പാലിക്കാൻ തയാറായപ്പോഴാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിൽ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് ഫലം
Open in App
Home
Video
Impact Shorts
Web Stories