മന്ത്രി ഗണേഷ് കുമാറിന്റെ വാക്കുകൾ- 'സാമ്പത്തിക ശാസ്ത്രത്തിൽ ഞാൻ അത്ര വിദഗ്ധനല്ല. എന്റെ വീട്ടിൽ നിന്നെടുത്ത തീരുമാനമല്ല. മന്ത്രിയായി എത്തിയപ്പോൾ ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അതിനായി എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ ഗണേഷ് കുമാറിന് അത് സമർപ്പിക്കാനും അദ്ദേഹം പറഞ്ഞു. ഞാനൊരു പദ്ധതി സമർപ്പിച്ചു. മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു.
ഏതാണ്ട് 650 കോടി രൂപ മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് കെടിഡിഎഫ്സിക്ക് കൊടുത്തു. തകർന്നു കിടന്ന കെടിഡിഎഫ്സിയെ ഇതിൽ നിന്നൊഴിവാക്കി തന്നത് മുഖ്യമന്ത്രിയാണ്. ധനകാര്യമന്ത്രി ഇക്കാര്യത്തിൽ സജീവമായ പങ്ക് വഹിച്ചു. അങ്ങനെ ചെയ്തത് ഒരു കൂട്ടുത്തരവാദിത്തത്തിന്റെ പുറത്താണ്. അതുകൊണ്ട് ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്നല്ല ശമ്പളം കൊടുത്തത്. എൽഡിഎഫ് സർക്കാരാണ് ഒന്നാം തീയതി ശമ്പളം കൊടുത്തത്. ഞാൻ അതിന്റെ ക്രെഡിറ്റ് എടുക്കുന്നില്ല.
advertisement
സാമ്പത്തിക ശാസ്ത്രത്തിൽ പിറകോട്ടാണ്. പക്ഷെ എന്റെ സാമ്പത്തിക ശാസ്ത്രം ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്നതാണ്. തൊഴിലാളി നേതാവിന്റെ മകനായി ജനിച്ച ഞാൻ, ഇടതുസഹയാത്രികനായി പ്രവർത്തിക്കുന്ന ഞാൻ, തൊഴിലാളിക്ക് അവൻ പണിചെയ്തതിന്റെ കൂലി ഒന്നാം തീയതി ഒരുമിച്ച് കൊടുക്കണമെന്ന് ആഗ്രഹിച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ചെയ്തത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അദ്ദേഹത്തോട് പറയാം'.