തെരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
Also Read അബ്ദുൾ കലാമിന്റെ ആരാധകൻ നടപ്പാതയിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്ഥലങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. എല്ലാവരം സ്വയം ലോക്ഡൗണ്‍ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. വാക്സിന് തുടരുന്നതുവരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
advertisement
കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി സംസ്ഥാനത്ത് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഇനിയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസര്‍ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
