അബ്ദുൾ കലാമിന്റെ ആരാധകൻ നടപ്പാതയിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിലൂടെ ശിവദാസൻ പ്രശസ്തയിലേക്ക് ഉയർന്നതിലുള്ള അസൂയയാണ് കൊലപാതകത്തിന് പിന്നിൽ.
കൊച്ചി: മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൾ കലാമിന്റെ പ്രതിമയിൽ നിത്യവും പുഷപ്പാർച്ചന നടത്തിയിരുന്ന ശിവദാസനെ നടപ്പാതയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. മുൻ രാഷ്ട്രപതിയുടെ പ്രതിമ ദിവസവും വൃത്തിയാക്കുകയും കാവൽ നിൽക്കുകയും ചെയ്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ സാമൂഹിക പ്രവർത്തകനാണ് ശിവദാസൻ. സംഭവത്തിൽ പറവൂർ ഏഴിക്കര സ്വദേശിയായ രാജേഷിനെ(സുധീർ -40) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കോയിവിള കല്ലേരിക്കൽ മുക്കിൽ ശിവദാസനെ മരിച്ച് നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വടി എന്നുവിളിക്കുന്ന ഭിന്നശേഷിക്കാരനായ രാജേഷാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ശിവദാസൻ പ്രശസ്തയിലേക്ക് ഉയർന്നതിലുള്ള അസൂയയാണ് കൊലപാതകത്തിന് പിന്നിൽ.
2016 മുതലാണ് ശിവദാസൻ കലാമിന്റെ പ്രതിമ വൃത്തിയാക്കുകയും പ്രതിമയ്ക്ക് കാവൽ നിൽക്കുകയും ചെയ്യാൻ ആരംഭിച്ചത്. അബ്ദുൾ കലാമിനെ രണ്ട് പ്രാവശ്യം മാത്രം നേരിട്ട് കണ്ടിട്ടുള്ള ശിവദാസൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ സഹായവുമായി ശിവദാസനെ സമീപിച്ചു. ഇദ്ദേഹത്തിന് കലാം പ്രതിമയക്ക് സമീപം വീട് പണിത് നൽകാമെന്നും വാഗ്ദാനങ്ങൾ ലഭിച്ചു. ഇതിൽ അസൂയപൂണ്ട രാജേഷ് ശിവദാസനെ ആക്രമിക്കുകയും അസഭ്യം പറയുകയും പതിവായിരുന്നു.
advertisement
ALSO READ:'അനുമതിയില്ലാതെ വിദേശയാത്ര; പെരുമാറ്റദൂഷ്യം'; പോപ്പുലര് ഫ്രണ്ട് ചെയര്മാന് ഒഎംഎ സലാമിനെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600
advertisement
[NEWS]
എന്നാൽ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാജേഷ് ശിവദാസനെ ക്രൂരമായി മർദ്ദിച്ചു. തളർന്നുവീണ ശിവദാസന്റെ നെഞ്ചിൽ ശക്തിയോടെ ചവിട്ടുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ പ്രതി കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്തി രക്ഷപ്പെടാനും ശ്രമം നടത്തി. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Location :
First Published :
December 19, 2020 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അബ്ദുൾ കലാമിന്റെ ആരാധകൻ നടപ്പാതയിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ


