കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ എത്രയുണ്ട്? അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വല്ലതും വലിയ പ്രശ്‌നമാണോ? അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള്‍ ഓര്‍മിക്കേണ്ടതാണ്. പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവര്‍ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്- മന്ത്രിയുടെ വാക്കുകൾ.
advertisement
ഇന്ത്യയിൽ ഏറ്റവും ശക്തമായ സഹകരണ മേഖലയുള്ള സംസ്ഥാനമാണ് കേരളം. മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കണമെങ്കില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കണം. അതിനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ടെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ശ്രമങ്ങളാണിത്. നേരത്തേയുള്ള ശ്രമങ്ങൾ വിജയം കാണാതെ വന്നപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഇതുകൊണ്ടൊന്നും കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാകില്ല. സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന് സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന് വ്യക്തമായതാണ്. അതുകൊണ്ടാണ് ഇതിനായി പ്രത്യേക മന്ത്രാലയം തന്നെയുണ്ടാക്കിയത്. സഹകരണ മേഖലയില്‍ ഒരു കുറുക്കന്‍ കണ്ണ് ഉണ്ടെന്ന് വ്യക്തമാണ്. ആ കുറുക്കന്‍ കണ്ണ് വെച്ചിട്ടാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നീക്കങ്ങളുമെന്നും മന്ത്രി ആരോപിച്ചു.