കരുവന്നൂരില്‍ 150 കോടിയുടെ ക്രമക്കേട്; ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബെനാമി രേഖകൾ;റെയ്ഡ് വിശദാംശങ്ങളുമായി ഇ.ഡി
- Published by:Sarika KP
- news18-malayalam
Last Updated:
വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 25ലധികം കോടിയുടെ രേഖകളും കണ്ടെടുത്തുവെന്നും ഇഡി വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇ.ഡി പുറത്ത് വിട്ടു. ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തത്. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 25ലധികം കോടിയുടെ രേഖകളും കണ്ടെടുത്തുവെന്നും ഇഡി വ്യക്തമാക്കി.
സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ റെയഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.
advertisement
ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തത്. എട്ടുവർഷമായി ഒളിവിൽ കഴിയുന്നുവെന്ന് ഇ ഡി പറയുന്ന അനിൽകുമാറിന്റെ വീട്ടിൽ നിന്നും 15 കോടിയുടെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്നും 5.5 ലക്ഷവും സ്വർണവും പിടിച്ചെടുത്തു. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടിൽ നടത്തിയ റെയഡിൽ അഞ്ച് കോടിയുടെ രേഖകൾ കണ്ടെത്തി. കരുവന്നൂർ ബാങ്കിൽ നിന്നും 12 കോടി രൂപ ബിനാമി വായ്പകൾ ആയി തട്ടിയെടുത്തു, കേസിലെ രണ്ടാംപ്രതി പി പി കിരണ് നൽകിയ 5.5 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് വ്യവസായിയായ ദീപക്കിനെതിരെയുള്ള ഇ ഡി യുടെ കണ്ടെത്തൽ.
Location :
Kerala
First Published :
September 19, 2023 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരുവന്നൂരില്‍ 150 കോടിയുടെ ക്രമക്കേട്; ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബെനാമി രേഖകൾ;റെയ്ഡ് വിശദാംശങ്ങളുമായി ഇ.ഡി