TRENDING:

'ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതി, കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223'; മന്ത്രി എം.ബി. രാജേഷ്

Last Updated:

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണം നടത്തുന്ന കമ്പനി രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഇതേ ജോലി ചെയ്യുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ല എന്നാണെന്നും സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതിയാണുള്ളതെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ഡൽഹിയിൽ 223ഉം- അദ്ദേഹം പറഞ്ഞു.
എം.ബി. രാജേഷ്
എം.ബി. രാജേഷ്
advertisement

Also Read- ‘നല്ല ചുമ,ശ്വാസം മുട്ടുന്നു; വലിയ അരക്ഷിതാവസ്ഥയാണിത്’: കൊച്ചിയിലെത്തിയ മമ്മൂട്ടി

ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്.

Also Read- ‘ബ്രഹ്മപുരം തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം, സിബിഐ അന്വേഷണം വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഈ കമ്പനി മാലിന്യ സംസ്കരണം നടത്തുന്നുണ്ട്. രാജസ്ഥാനിലും ഛത്തിസ്‌ഗഡിലും ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതി, കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223'; മന്ത്രി എം.ബി. രാജേഷ്
Open in App
Home
Video
Impact Shorts
Web Stories