ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സഖാവ്.
advertisement
മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.
Related News- ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു