PK Kunjananthan| ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് അന്തരിച്ചു
PK Kunjananthan| ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് അന്തരിച്ചു
ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് ഗൂഢാലോചന കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
പരേതരായ കേളോത്താന്റവിടെ കണ്ണന് നായരുടെയും, കുഞ്ഞിക്കാട്ടില് കുഞ്ഞാനമ്മയുടെയും മകനാണ്. 15 വര്ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല് സെക്രട്ടറിയായി പ്രവര്ത്തിച്ചു. 1980 മുതല് പാനൂര് ഏരിയാ കമ്മിറ്റി അംഗമായി.
എല്.ഐ.സി. ഏജന്റായ ശാന്ത (മുന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്കൂള്,കണ്ണങ്കോട്), ഷിറില് (ദുബായ്).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.