TRENDING:

‘ജയസൂര്യ അഭിനയിച്ചത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ; റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി'; പി.പ്രസാദ്

Last Updated:

ജയസൂര്യ നല്ല അഭിനേതാവാണെന്നും എന്നാല്‍ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവോണ നാളിലും കർഷകർ ഉപവാസമിരിക്കുന്നുവെന്ന നടന്‍ ജയസൂര്യയുടെ പരാമർശത്തിനു പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ താരത്തിൻറെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
advertisement

ജയസൂര്യ നല്ല അഭിനേതാവാണെന്നും എന്നാല്‍ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിക്കൊപ്പം എന്ന പരിപാടി കളമശേരിയിൽ വളരെ വിജയകരമായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലേക്കാണ് ജയസൂര്യയെ ക്ഷണിച്ചത്. അത്തരമൊരിടത്തേക്ക് പ്രത്യേകം തയാറാക്കിയ ഒരു കാര്യം കൊണ്ടുവരുമ്പോൾ അതിൽ അജൻ‍ഡയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഒന്നിച്ചിരിക്കുമ്പോൾ പറഞ്ഞുകൂടായിരുന്നോ എന്ന് ചിന്തിക്കാമെന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

Also read-‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ല’; കൃഷിമന്ത്രി പി.പ്രസാദ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. എന്നാൽ പൊതുവായ പ്രശ്നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞുപോയി. അത്തരം തിരക്കഥയ്ക്കു പിന്നിൽ ജയസൂര്യയേപ്പോലുള്ളവർ ആടരുതെന്നാണ് പറയാനുള്ളത്. പറഞ്ഞതിൽ, മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് ജയസൂര്യയോട് വേദിയിൽവച്ചുതന്നെ പറഞ്ഞു. കൃഷി ചെയ്ത് ആർക്കും ജീവിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ കൃഷിയിൽനിന്ന് കിട്ടിയ വരുമാനമുപയോഗിച്ച് ആഡംബര കാർ വാങ്ങിയ ചെറുപ്പക്കാരൻ കളമശേരിയിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അത്തരം കാര്യങ്ങൾ അദ്ദേഹം കാണുന്നില്ലെന്നും  മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ജയസൂര്യ അഭിനയിച്ചത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ; റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി'; പി.പ്രസാദ്
Open in App
Home
Video
Impact Shorts
Web Stories