Also Read - ഗവർണർക്ക് ഇനി കേന്ദ്രസേനയുടെ സുരക്ഷ; ആഭ്യന്തരമന്ത്രാലയ ഇടപെടൽ
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു.
Also Read - ഗവർണറുടെ പ്രതിഷേധം: തീക്കളിയെന്ന് വി മുരളീധരൻ; ചിരിയിലൊതുക്കി മുഖ്യമന്ത്രി
advertisement
കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു.സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്‍റെ എഫ്ഐആർ കോപ്പി ലഭിച്ചതോടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.