‘ഞാന്‍ നന്നായിട്ട് വായിക്കുകയും കമ്പ്യൂട്ടറൊക്കെ നോക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് തക്കതായ ഒരു കണ്ണടയാണ് വാങ്ങിയത്. അത് ഒരു മഹാ അപരാധമാണെന്ന നിലയില്‍ വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് വിഷയം കൈകാര്യം ചെയ്തത്. അവർ ഒരു കണ്ണടയും തനിക്ക് നേരെ ഉയർത്തിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറയേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
advertisement
കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരങ്ങളെ മന്ത്രി വിമര്‍ശിച്ചു. കെ.എസ്.യുവിന് ഒരു ചരിത്രമുണ്ട്. ഐക്യകേരള പിറവിയ്ക്കുശേഷം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുവേണ്ടി രൂപീകൃതമായ വിമോചനസമരത്തിന്റെ ശിശുവാണ് കെ.എസ്.യുവെന്ന് മന്ത്രി പറഞ്ഞു.
ജനാധിപത്യപരമായി കാര്യങ്ങളെ സമഗ്രമായി കാണാനുള്ള സമചിത്തയില്ലാത്ത ഒരു സംഘടനയാണ് നിര്‍ഭാഗ്യവശാല്‍ കെ.എസ്.യുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള വര്‍മ്മ കോളേജ് തെരഞ്ഞെടുപ്പുമായി യാതൊരു വിധത്തിലും താന്‍ ബന്ധപ്പെട്ടിട്ടില്ല. കേരളീയത്തിലെ ജനപങ്കാളിത്തവും വിജയവും സഹിക്കാന്‍ കഴിയാതെ ഒരാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപലപനീയമാണെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.