TRENDING:

'അന്ന് മണിയാശാനാണ്; ഒരു മനോഹാരിതയ്ക്ക് വേണ്ടി ഡാം തുറന്നു, പിന്നെ നിര്‍ത്തേണ്ടി വന്നില്ല'; മന്ത്രി റോഷി അഗസ്റ്റിൻ

Last Updated:

2018ൽ ഡാം തുറന്നത് വലിയ പാഠമാണെന്നും അത് മുന്‍പിൽ വെച്ചുതന്നെയാണ് ഡാം തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: 2018ൽ ഡാം തുറന്നത് വലിയ പാഠമാണെന്നും അത് മുന്‍പിൽ വെച്ചുതന്നെയാണ് ഡാം തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്.
റോഷി അഗസ്റ്റിൻ
റോഷി അഗസ്റ്റിൻ
advertisement

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.2018ൽ ഡാം തുറന്നത് വലിയ ഒരു പാഠമാണെന്നും അത് മുമ്പിൽ വച്ചുതന്നെയാണ് ഇപ്പോഴും ഡാം തുറന്നതെന്നും മന്ത്രി പറഞ്ഞു.

Also Read-ഇടുക്കി അണക്കെട്ട് തുറന്നു; സെക്കൻഡിൽ 50 ഘനയടി വെള്ളം പുറത്തേക്ക് വിടുന്നു

അന്ന് മന്ത്രിയായിരുന്ന എംഎം മണി വളരെ കൃത്യമായി കാര്യങ്ങള്‍ ചെയ്തെന്നും മന്ത്രി പറ‍ഞ്ഞു. അന്ന് മനോഹാരിതയ്ക്ക് വേണ്ടി തുറന്നതാണെന്നും പിന്നെ നിര്‍ത്തേണ്ടി വന്നില്ലെന്നും മന്ത്രി താമാശ രൂപേണ പറഞ്ഞു. ഇടുക്കി ഡാമിൽ നിന്ന് ജലം ഒഴുകിയതിന്റെ ഭാഗമായി ഒരു ജന്തുജാലം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

advertisement

ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ 70 മീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്. ജലനിരപ്പ് 2384.10 മീറ്റർ എത്തിയതിന് പിന്നാലെയാണ് ഷട്ടർ ഉയർത്തിയത്. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു.

Also Read-'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI

മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എങ്കിലും പെരിയാറിന്റെ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

advertisement

അടിയന്തര സാഹചര്യമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്ന് മണിയാശാനാണ്; ഒരു മനോഹാരിതയ്ക്ക് വേണ്ടി ഡാം തുറന്നു, പിന്നെ നിര്‍ത്തേണ്ടി വന്നില്ല'; മന്ത്രി റോഷി അഗസ്റ്റിൻ
Open in App
Home
Video
Impact Shorts
Web Stories