എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിനായകൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
നടൻ വിനായകന് എതിരായ പരാമർശം; ഉമാ തോമസ് എംഎൽഎയ്ക്കെതിരെ പരാതി
വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവർത്തനമായി കണ്ടാൽ മതി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നായിരുന്നു മന്ത്രി പറഞ്ഞത്.
advertisement
അതേസമയം, തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ പരാതി. വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് കേസ് എടുക്കണമെന്നുമാണ് പരാതി. പൊതുപ്രവർത്തകനും ചേന്നമംഗലം പഞ്ചായത്ത് കൗൺസിലറുമായ കെ ടി ഗ്ലിറ്ററാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.