നടൻ വിനായകന് എതിരായ പരാമർശം; ഉമാ തോമസ് എംഎൽഎയ്ക്കെതിരെ പരാതി
- Published by:Naseeba TC
- news18-malayalam
Last Updated:
വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് കേസ് എടുക്കണമെന്നുമാണ് പരാതി
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ പരാതി. വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് കേസ് എടുക്കണമെന്നുമാണ് പരാതി.
പൊതുപ്രവർത്തകനും ചേന്നമംഗലം പഞ്ചായത്ത് കൗൺസിലറുമായ കെ ടി ഗ്ലിറ്ററാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിനായകനെതിരെ കഴിഞ്ഞ ദിവസം ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു.
എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണെന്നും. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്‍റെ പ്രിവിലേജാണോ’ എന്നായിരുന്നു ഉമ തോമസ് പറഞ്ഞത്.
advertisement
ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്നുമായിരുന്നു ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 26, 2023 4:26 PM IST