നിലവിൽ ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തെക്കുറിച്ച് അല്ല കോടതിയുടെ പരാമർശം പോലീസിന്റെ അന്വേഷണത്തെ കുറിച്ചാണ്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ അഭിപ്രായം പറയാൻ കഴിയൂ ഇപ്പോൾ ഉണ്ടായിരിക്കുന്നത് അന്തിമവിധി അല്ല എന്നും മന്ത്രി വ്യക്തമാക്കി.
മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
advertisement