TRENDING:

കുട്ടികൾക്ക് പോത്തിനെയും പശുവിനേയും തിരിച്ചറിയില്ല; പത്താം ക്ലാസ് ജയിച്ച പലർക്കും എഴുത്തും വായനയുമറിയില്ല: മന്ത്രി സജി ചെറിയാൻ

Last Updated:

കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായെന്നും മന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
advertisement

'പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്'- സജി ചെറിയാന്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തില്‍ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാല്‍ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാല്‍ നിര്‍ത്താത്ത രണ്ടു സ്ഥാപനങ്ങള്‍ ആശുപത്രിയും മദ്യവില്‍പ്പനശാലയുമാണ്. അതു നാള്‍ക്കുനാള്‍ പുരോഗമിക്കുന്നു'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികൾക്ക് പോത്തിനെയും പശുവിനേയും തിരിച്ചറിയില്ല; പത്താം ക്ലാസ് ജയിച്ച പലർക്കും എഴുത്തും വായനയുമറിയില്ല: മന്ത്രി സജി ചെറിയാൻ
Open in App
Home
Video
Impact Shorts
Web Stories