വാക്സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും(201) ഏറ്റവും കുറവ് വയനാട്ടിലുമാണ്(29). ആദ്യ ഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.
പട്ടിക ഇന്നലെ പുറത്ത് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
ജില്ലാ അടിസ്ഥാനത്തിലെ കണക്ക്
തിരുവനന്തപുരം 110
കൊല്ലം 90
പത്തനംതിട്ട 51
advertisement
ആലപ്പുഴ 89
കോട്ടയം 74
ഇടുക്കി 43
എറണാകുളം 106
തൃശൂർ 124
പാലക്കാട് 61
മലപ്പുറം 201
കോഴിക്കോട് 151
വയനാട് 29
കണ്ണൂർ 90
കാസർകോട് 36
സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നായിരുന്നു നിഗമനം. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.
Also Read-റോഡ് തകരാറിലാണോ? പൊതുമരാമത്ത് വകുപ്പിനെ നേരിട്ടറിയിക്കാം; പദ്ധതി ഇന്ന് മുതൽ
ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്‌സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്‌സീനെടുത്തിട്ടില്ല.
വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
