പരിപാലന കാലാവധിയുള്ള റോഡുകളില്‍(roads) ബന്ധപ്പെട്ട കരാറുകാരന്റെയും(contractor) ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്പറും ഇനി മുതല്‍ പ്രദര്‍ശിപ്പിക്കും.ഇതോടെ റോഡുകള്‍ തകര്‍ന്നാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കാം.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister of Public Works) പി എ മുഹമ്മദ് റിയാസും നടന് ജയസൂര്യയും ചേര്‍ന്ന് നിര്‍വഹിക്കും.
പരിപാടിയുടെ ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനില്‍ക്കുന്നത്. പ്രവൃത്തികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു. തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എന്‍ജിനിയര്‍മാരെ അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെനന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
സമസ്ത അധ്യക്ഷനെ സന്ദർശിച്ച് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ; ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. രാത്രി 8 മണിയോടെയാണ് വി അബ്ദുറഹ്മാന് കൊണ്ടോട്ടി ജാമിഅ ജലാലിയയില്‍ എത്തി ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.
മുസ്ലിം ലീഗ് പള്ളികളില്‍ നിശ്ചയിച്ച പ്രതിഷേധം ഒഴിവായത് ജിഫ്രി തങ്ങള്‍ അതിനെ എതിര്‍ത്തതു കൊണ്ടാണ്. പ്രതിഷേധം നടന്നിരുന്നെങ്കില്‍ അത് പലയിലത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണമായേനെ. അത് ഒഴിവാക്കാന്‍ ആവശ്യമായ സഹായകമായസമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു . വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ മന്ത്രിക്ക് മറുപടി നല്കി.വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് തങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു ഇതിനുള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.
വഖഫ് നിയമന വിഷയത്തില്‍ അടുത്ത വ്യാഴാഴ്ച വലിയ പ്രതിഷേധ സമ്മേളനം മുസ്ലിം ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പേ തന്നെ സമസ്തയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം സമവായത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിന് മുന്നോടിയായിട്ടാണ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ സന്ദര്‍ശനം. സമസ്തയുടെ ആശങ്കകള്‍ മുഖ്യമന്ത്രി നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന സാഹചര്യം പ്രതിസന്ധിയിലാക്കുക മുസ്ലിം ലീഗിനെ മാത്രമാണ്.
പ്രത്യേകിച്ച് പള്ളിക്കുള്ളിലെ പ്രതിഷേധത്തെ എതിര്‍ത്ത് സമസ്ത രംഗത്തെത്തിയത് ലീഗിന് നല്‍കിയത് അപ്രതീക്ഷിത പ്രതിസന്ധിയാണ്. പൊതു ജന പങ്കാളിത്തത്തോടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് മറികടക്കാന്‍ ഉള്ള പരിശ്രമത്തിലാണ് മുസ്ലീം ലീഗ്. അതിനിടയിലാണ് മുസ്ലിം ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടി വി അബ്ദുറഹ്മാന് സമസ്ത അധ്യക്ഷനെ കണ്ടതും മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചതും.
നേരത്തെ വെള്ളിയാഴ്ച പള്ളികളില്‍ ഇതില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ ആഹ്വാനങ്ങള്‍ നടത്തും എന്നായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം അന്ന് പറഞ്ഞത്. എന്നാല്‍ പള്ളികളില്‍ അത്തരം പ്രതിഷേധങ്ങള്‍ നടത്താന്‍ ഒരുക്കമല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇതോടെയാണ് ആണ് മുസ്ലിംലീഗ് പ്രതിസന്ധിയിലായത്.വഖഫ് പ്രതിഷേധ വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സമസ്തയുടെ നിലപാട് മാറ്റത്തോടെ ഉയരാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ആയിരുന്നു ലീഗിന് അടിയന്തരയോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിക്കേണ്ടി വന്നത്.
Kodiyeri Balakrishnan| 'കൊലയ്ക്ക് പകരം കൊല സിപിഎമ്മിന്റെ നയമല്ല'; RSSനെതിരേ കോടിയേരി ബാലകൃഷ്ണൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.