കൂടുതൽ വിവരം പുറത്തുവന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവെക്കുന്നെന്ന് മുൻകൂർ ജാമ്യമെടുക്കാനാണ് ശബ്ദരേഖ. സ്വപ്ന ഒളിവിലുള്ള സമയത്തും ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് അന്ന് പൊലീസ് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്നയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഒരുമിച്ചാണ്. ശബ്ദരേഖ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വന്ന സി.പി.എമ്മിന്റെ പ്രസ്താവന ഇതിന് ബലമേകുന്നു.
advertisement
സ്വർണ്ണക്കടത്തിന്റെ ഉത്ഭവവും സ്വർണ്ണം ആരിലേക്കാണ് പോയതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തുമെന്ന് വി.മുരളീധരൻ പറഞ്ഞു. രാജ്യാന്തരതലത്തിൽ സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്ന വായ്പ്പയെടുക്കൽ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണെന്നാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചെയ്തത് തെറ്റാണെന്ന് തോമസ് ഐസക്കിന് അറിയാവുന്നത് കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ ഈ വെപ്രാളം കാണിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.