തെരഞ്ഞെടുപ്പിന് മുമ്പേ LDF വിജയം ആരംഭിച്ചു; കണ്ണൂർ ആന്തൂർ നഗരസഭയിൽ ആറിടത്ത് എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചു
കഴിഞ്ഞ തവണയും ആന്തൂർ നഗരസഭയിൽ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു
|
1/ 4
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ വിജയം ആരംഭിച്ച് എൽഡിഎഫ്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലാണ് ആറ് സീറ്റിൽ എൽഡിഎഫ് വിജയമുറപ്പിച്ചത്.
2/ 4
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പൂർത്തിയായപ്പോൾ ആറ് സീറ്റിൽ എൽഡിഎഫിന് എതിരാളികളില്ലായിരുന്നു.
3/ 4
നഗരസഭയിലെ രണ്ടാം വാർഡിൽ സി.പി.മുഹാസ്, മൂന്നാം വാർഡിൽ എം. പ്രീത, പത്താം വാർഡിൽ എം.പി.നളിനി, 11-ാം വാർഡിൽ എം.ശ്രീഷ, വാർഡ് 16 ൽ ഇ.അഞ്ജന, 24-ാം വാർഡിൽ വി.സതിദേവി എന്നിവരാണ് എതിർ സ്ഥാനാർഥികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
4/ 4
കഴിഞ്ഞ തവണയും ആന്തൂർ നഗരസഭയിൽ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കി വന്ന 14 സീറ്റും എല്‍ഡിഎഫ് തന്നെയാണ് ആന്തൂരിൽ വിജയിച്ചത്.