TRENDING:

'കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ; ഉഷാറായി വരട്ടെ': SFI സമരത്തെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

Last Updated:

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേയെന്നും ഉഷാറായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു.
advertisement

സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റ് വിഷയത്തിൽ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവിലാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സീറ്റ് ക്ഷാമത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു.

advertisement

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാർത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രം​ഗത്തെത്തി. എംഎസ്എഫ്, കെഎസ്‍യു പ്രവർത്തകരും പൊലീസും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. നിയമസഭയിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തി. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാനജോയിന്റെ സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു

advertisement

പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആർഡിഡി ഓഫീസിന് മുന്നിൽ ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ധർണ നടത്തി. പ്ലസ് വൺ പ്രതിസന്ധി പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡ് ഫ്രട്ടെണിറ്റി പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധം നടത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ; ഉഷാറായി വരട്ടെ': SFI സമരത്തെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories