TRENDING:

വിദ്യാർഥികൾ ​ഗണ​ഗീതം ആലപിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നൽകി മന്ത്രി വി ശിവൻകുട്ടി

Last Updated:

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു ആര്‍ എസ് എസ് ഗണഗീതം ചൊല്ലിച്ച സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്ത് നല്‍കി മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയ്ക്ക് കത്ത് നൽകിയ വിവരം ഫേസ്ബുക്കിലൂടെയാണ് ശിവൻകുട്ടി അറിയിച്ചത്.
News18
News18
advertisement

ന്നതതല അന്വേഷണം നടത്തി, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബർ 8-ന് നടന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് RSS 'ഗണഗീതം' ആലപിപ്പിച്ചത് അത്യന്തം ഗൗരവമേറിയതും ഭരണഘടനാപരമായ മതേതര തത്വങ്ങളുടെ കടുത്ത ലംഘനവുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം തകർക്കുന്ന ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാന് കത്ത് നൽകുകയും ഉന്നതതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർഥികൾ ​ഗണ​ഗീതം ആലപിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നൽകി മന്ത്രി വി ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories