ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാർക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും വീണാ ജോർജ് പറഞ്ഞു.
രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചതായും മന്ത്രി പറഞ്ഞു.
advertisement
Also Read- സഭാ തർക്കത്തിൽ മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ; പതിച്ചത് ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിൽ
`സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നാണ് പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് പോസ്റ്റുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് പോസ്റ്റർ ഒട്ടിച്ച വിവരം തന്നെ ഒരാൾ വിളിച്ചു പറഞ്ഞതെന്നും വീണാ ജോർജ് പറഞ്ഞു. മുമ്പ് തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ പോസ്റ്റർ ഒട്ടിച്ചിരുന്നതായി വീണാ ജോർജ് പറഞ്ഞു. അന്ന് അതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോഴും പോസ്റ്റർ ഒട്ടിച്ചതെന്നും മന്ത്രി ആരോപിച്ചു.