TRENDING:

പഠനത്തിനൊപ്പം ചായവിതരണം; പൊലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയിരുന്ന മിഥുൻ ഇനി പൊലീസ് യൂണിഫോമിലെത്തും

Last Updated:

മകന്‍ പൊലീസായി എത്തുമ്പോൾ അച്ഛൻ മനോഹരനും ഒരു ആഗ്രഹമുണ്ട്. മകന്‍ പൊലീസായി ഇരിക്കുന്ന സ്റ്റേഷനിൽ ചായയുമായി പോകണം എന്ന ആഗ്രഹം..

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ഏറെനാളത്തെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ മിഥുൻ. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപം ഒരു കട നടത്തിവരികയാണ് മിഥുന്‍റെ പിതാവായ മനോഹരന്‍. സ്റ്റേഷനിലേക്കുള്ള ചായയും കാപ്പിയുമൊക്കെ എത്തിക്കുന്നത് ഈ കടയിൽ നിന്നാണ്. പഠനത്തിന്‍റെ ഇടയിൽ അച്ഛനെ സഹായിക്കാൻ എത്തുന്ന മിഥുനാണ് പലപ്പോഴും ചായയുമായി സ്റ്റേഷനിലെത്തുന്നത്.
advertisement

Also Read-കാക്കിയെപ്പേടി ! ട്രെയിനിംഗ് ഭയന്ന് പൊലീസ് ക്യാമ്പിൽ നിന്ന് പോയ യുവാവിനെ പത്തുവർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി

അന്ന് മുതലാണ് കാക്കിയോടുള്ള മോഹം മിഥുന്‍റെ മനസിലും കടന്നു കൂടിയത്. തുടർന്ന് ചേർത്തല എസ്എൻ കോളജിൽ ബിഎസ്‍സി ബോട്ടണിക്കു പഠിക്കുമ്പോൾ ഒപ്പം പിഎസ് സി പരിശീലനവും തുടങ്ങി. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മനോജിന്‍റെ നിർദേശം അനുസരിച്ചാണ് പൊലീസ് ടെസ്റ്റിനുള്ള പരിശീലനവും തുടങ്ങിയത്. 2018 ലെ പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മിഥുന് 415-ാം റാങ്ക്. പിന്നാലെ കായികക്ഷമതാ പരീക്ഷയും പാസ്സായി. നിലവിൽ തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയില്‍ സിവിൽ പൊലീസ് ഓഫീസർ ആകാനുള്ള പരിശീലനത്തിലാണ് മിഥുൻ.

advertisement

Also Read-കേരള പൊലീസിന്‍റെ അഭിമാനമായിരുന്ന 'സെൽമ'; ഒപ്പം പ്രേംജി എന്ന പരിശീലകനും

കഞ്ഞിക്കുഴി കുന്നത്തു വീട്ടിൽ മനോഹരന്‍റെയും ഷൈലമ്മയുടെയും മകനാണ് 23കാരനായ മിഥുൻ. മകന്‍ പൊലീസായി എത്തുമ്പോൾ അച്ഛൻ മനോഹരനും ഒരു ആഗ്രഹമുണ്ട്. മകന്‍ പൊലീസായി ഇരിക്കുന്ന സ്റ്റേഷനിൽ ചായയുമായി പോകണം എന്ന ആഗ്രഹം..

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഠനത്തിനൊപ്പം ചായവിതരണം; പൊലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയിരുന്ന മിഥുൻ ഇനി പൊലീസ് യൂണിഫോമിലെത്തും
Open in App
Home
Video
Impact Shorts
Web Stories