TRENDING:

കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക്; വ്യാഴാഴ്ച രാവിലെ അംഗത്വം സ്വീകരിക്കും

Last Updated:

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിൽ അംഗത്വം സ്വീകരിക്കും എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളിൽ നിന്നുളള വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ന് ബിജെപിയിൽ (BJP) ചേരും. പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആർ. സെൽവരാജ്, തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ഉദയകുമാർ എന്നിവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥിയായി പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്നും സെൽവരാജ് മത്സരിച്ച ചരിത്രമുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ NDA ഓഫിസിൽ വച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിൽ അംഗത്വം സ്വീകരിക്കും എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളിൽ നിന്നുളള വിവരം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മോദിയുടെ വരവിന് ഒരു ദിവസം മുമ്പ് കോൺഗ്രസ് പാർട്ടിയിൽ നിന്ന്, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള നിരവധി നേതാക്കൾ, പാർട്ടിയിൽ ചേരുമെന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു,

തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിൽ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേരളത്തിൽ നിർണായക ശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. "എൻഡിഎ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്-യുഡിഎഫ് നേരത്തെ തന്നെ പരസ്യസഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ‘ഇന്ത്യ’ കൂട്ടുകെട്ട് കേരളത്തിലും യാഥാർഥ്യമാക്കാൻ കൈകോർത്തിരിക്കുന്നു,” സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

advertisement

നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

ന്യൂഡൽഹിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി കേരളാ ഇൻ-ചാർജ് പ്രകാശ് ജാവേദ്കർ പത്മജയെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആൻ്റണിയുടെ മകനുമായ അനിൽ കെ. ആൻ്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: More Congress leaders are set to leave Congress and join BJP in Kerala ahead of the upcoming Lok Sabha polls

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക്; വ്യാഴാഴ്ച രാവിലെ അംഗത്വം സ്വീകരിക്കും
Open in App
Home
Video
Impact Shorts
Web Stories