TRENDING:

'ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും': രമേശ് ചെന്നിത്തല

Last Updated:

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement

നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വ്യാജ വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് അറിയിച്ചു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല

advertisement

കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച ചെന്നിത്ത തപാൽ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും കുറ്റപ്പെടുത്തി. പെൻഷൻ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട്ട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാനലുകൾ സർവെ ഫലങ്ങൾ പുറത്തുവിടുന്നത് ഒട്ടും ശരിയല്ലെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയെന്നും ഓർമ്മിപ്പിച്ച ചെന്നിത്തല, തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

advertisement

''ആഴക്കടൽ മത്സ്യബന്ധന കരാർ: ധാരണാപത്രം റദ്ദാക്കിയിട്ടില്ല''

ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. "റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്"- ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

advertisement

''മോദി സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു''

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിലെ ജനങ്ങളെ പൂർണമായും കബളിപ്പിച്ച സർക്കാരാണ് മോദി സർക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലാവലിൻ കേസ് മാറ്റി വയ്പ്പിക്കുന്നതിലായിരുന്നു പിണറായിക്ക് താല്പര്യമെന്നും പ്രളയ സമയത്ത് കിട്ടേണ്ട കേന്ദ്രസഹായം പോലും പൂർണമായും വാങ്ങി എടുത്തിട്ടില്ലെന്നുമാണ് ആക്ഷേപം. ഒരു പ്രധാന പദ്ധതിപോലും കേരളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പിണറായിയും മോദിയും ഭായി ഭായ് ആണ്. ഏറ്റവുമൊടുവിൽ സ്വർണക്കള്ളക്കടത്ത് കേസും അട്ടിമറിച്ചു. ഇതൊക്കെയാണ് ബാലശങ്കർ പറഞ്ഞ ഡീലെന്നും ബാലശങ്കറിനെ തള്ളിപ്പറയാൻ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും': രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories