also read:മോദിയുടെ വരവ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റി; ലത മങ്കേഷ്‌കർ
കേസിലെ മൂന്നാം പ്രതിയും ജാസ്മിൻഷായുടെ ഡ്രൈവറും ആയ നിധിൻ മോഹൻ, രണ്ടാം പ്രതിയും യു എൻ എ സംസ്ഥാന പ്രസിഡന്റും ആയ ഷോബി ജോസഫ്, നാലാം പ്രതിയും യു എൻ എയുടെ ഓഫീസ് സ്റ്റാഫും ആയ ജിത്തു പി ഡി എന്നിവരും ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി.
നിധിൻ മോഹൻ ഇരുപതുലക്ഷത്തി മുപ്പത്തിഎട്ടായിരം രൂപയും ഷോബി ജോസഫ് നാലുലക്ഷത്തി ഇരുപത്തി എട്ടായിരത്തി മുന്നൂറ്റി പതിനൊന്ന് രൂപയും ജിത്തു പി ഡി മൂന്നുലക്ഷത്തി എണ്ണായിരം രൂപയും നിക്ഷേപിച്ചെന്നാണ് രേഖകൾ. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾ മാത്രം ചേർന്ന് ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്നത് ഇരുപത്തിയേഴുലക്ഷത്തി നാല്പത്തിനായിരത്തി ഒരുനൂറ്റുപതിനൊന്നു രൂപയാണ്.
advertisement
യു എൻ എയുടെ മറ്റു നേതാക്കളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഈ അകൗണ്ടിലേക്ക് ആകെ നിക്ഷേപിച്ചിരിക്കുന്നത് നാൽപത്തിമൂന്നുലക്ഷത്തി ഇരുപത്തിമൂവായിരത്തി എഴുനൂറ്റിഅറുപത്തി ഒന്ന് രൂപയാണ്.
യു എൻ എ സംസ്ഥാന ട്രഷററുടെ ഭാര്യ സന്ധ്യ ബിബിൻ 2017 നവംബർ 18ന് രണ്ടര ലക്ഷം രൂപ ആണ് ഈ അകൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തിരിക്കുന്നത് . 2017 നവംബർ 16ന് ആയിരുന്നു എറണാകുളത്തു വച്ച് യു എൻ എയുടെ സംസ്ഥാന സമ്മേളനം നടന്നത്. ഇതിന്റെ ചെലവിനായി ജില്ലാ കമ്മിറ്റികൾ ഇരുപതുലക്ഷത്തിലധികം രൂപ നേരിട്ട് ബിബിൻ എൻ പോളിനെ ഏല്പിച്ചിട്ടുണ്ട് എന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഈ തുകയിൽ നിന്നാകും രണ്ടര ലക്ഷം രൂപ ഷബ്‌നയുടെ അകൗണ്ടിലേക്ക് നിക്ഷേപിച്ചത് എന്നാണ് സംശയിക്കുന്നത്.
കേരളത്തിൽ ആറ് ബാങ്കുകളിൽ ഷബ്നയ്ക്കു അക്കൗണ്ട് ഉണ്ട് എന്ന് വ്യക്തമായി. ആക്സിസ് ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എസ് ബി ഐ, എച് ഡി എഫ് സി, കരൂർ വൈശ്യ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയിൽ ആണ് അകൗണ്ടുകൾ. ഇതിൽ ആക്സിസ് ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ മാത്രമാണ് കോടതിയിൽ ഇപ്പോൾ അന്വേഷണ സംഘം നൽകിയിട്ടുള്ളത്.