മോദിയുടെ വരവ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയെന്നും അതിൽ താൻ സന്തോഷവതിയാണെന്നും ഗായിക ലത മങ്കേഷ്‌കർ. ഇക്കഴിഞ്ഞ ശനിയാഴ്ച 90 വയസ്സ് പൂർത്തിയായ ലത മങ്കേഷ്‌കർ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ആയിരുന്നു.
മോദിയുടെ യു.എസ്സിലേക്കുള്ള യാത്രക്ക് ഒരാഴ്ച മുൻപ് റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവുമാണിത്. ലത മങ്കേഷ്കറിന് ജന്മദിനാശംസകൾ നേരുന്നുമുണ്ട് മോദി. "നമസ്കാരം, താങ്കളുടെ ജന്മദിനത്തിന് യാത്രയിൽ ആയിരിക്കുമെന്നതിനാലാണ് ഞാൻ വിളിച്ചത്. പോകുന്നതിനു മുൻപ് തങ്ങളെ അഭിനന്ദിക്കണമെന്നുണ്ട്. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു," മോദിയുടെ വാക്കുകൾ ഇങ്ങനെ.
ജന്മദിനത്തിന് അനുഗ്രഹിക്കണം എന്ന ലതയുടെ ആവശ്യത്തിന് മുൻപിൽ തന്നെക്കാളും മുതിർന്ന ആളായതു കൊണ്ട് ഇങ്ങോട്ടു വേണം അനുഗ്രഹം എന്നായിരുന്നു മോദിയുടെ അഭിപ്രായം. എന്നാൽ ചെയ്തികളിലൂടെ മഹാന്മാരായവരിൽ നിന്നും അനുഗ്രഹം ലഭിക്കുന്നത് നല്ലകാര്യം ആണെന്നായിരുന്നു ലത മങ്കേഷ്കറിന്റെ മറുപടി.
ചേച്ചിയും അനുജനും തമ്മിലുള്ള സംഭാഷണം പോലെയാണ് ലത മങ്കേഷ്ക്കറുമായി സംസാരിക്കുമ്പോൾ തനിക്ക് തോന്നിയതെന്ന് മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lata Mangeshkar, Lata Mangeshkar turns 90, Mann ki Baat, Narendra modi, PM narendra modi