സമരദൃശ്യങ്ങൾ പരിശോധിച്ച് 4000 പേരെ 458 കേസുകളിലായി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ, ഹൈക്കോടതി വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് പൊലീസ് തീരുമാനം. നിരപരാധികളെ അറസ്റ്റ് ചെയ്യാനിടയാവരുതെന്നും അതേസമയം അറസ്റ്റില്‍ ഇടപെടില്ലെന്നുമാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്.
എന്താണ് ഹൈക്കോടതിയുടെ പാതയോരത്തെ പൊതുയോഗ വിലക്ക് ?
നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് എതിരെയും കേസ്; കേസെടുക്കുന്നത് ഗതാഗത തടസത്തിന്
എങ്ങനെ മുന്നോട്ടുപോകണമെന്നതു സംബന്ധിച്ച് പൊലീസിലെ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കും. അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ നിന്നും കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ ഏറെ കരുതലോടെ നീങ്ങാനാണ് പൊലീസ് തീരുമാനം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 12:17 PM IST