നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് എതിരെയും കേസ്; കേസെടുക്കുന്നത് ഗതാഗത തടസത്തിന്
Last Updated:
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധറാലിയായ നാമജപഘോഷയാത്രയ്ക്ക് എതിരെയും കേസ്. ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും എൻ എസ് എസ് നടത്തിയ നാമജപഘോഷയാത്രകളിൽ പങ്കെടുത്തവർക്ക് എതിരെയാണ് കേസ്. സ്ത്രീകൾ ഉൾപ്പെടെ ആയിത്തോളം പേർക്കെതിരെ കേസ് എടുത്തു.
ഗതാഗത തടസത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്. 2010 ജൂണ്‍ 23നായിരുന്നു. ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും മതഘോഷയാത്രകളും നിരോധിച്ച് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് ദേശീയ, സംസ്ഥാന പാതകളിൽ രണ്ടു മണിക്കൂറിലേറെ ഗതാഗത തടസമുണ്ടായ സംഭവങ്ങളിൽ നടപടിക്ക് നിർദ്ദേശം നൽകിയത്.
advertisement
പൊലീസ് സ്റ്റേഷനിലേക്ക് നാമജപഘോഷയാത്ര നടത്തിയതിനും കേസെടുത്തു. തൃശൂരിലെ വടക്കേക്കാട്ട് ഒമ്പതു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഗതാഗതം മുടക്കിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 175 പേർക്കെതിരെ കേസെടുത്തു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി സംസ്ഥാനത്ത് 2164 പേരാണ് അറസ്റ്റിലായത്. കൂടാതെ, സമരദൃശ്യങ്ങൾ പരിശോധിച്ച് 4000 പേരെ 458 കേസുകളിലായി പ്രതി ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് എതിരെയും കേസ്; കേസെടുക്കുന്നത് ഗതാഗത തടസത്തിന്