കൊല്ലത്ത് അമ്മയെയും മകനെയും വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാരിപ്പള്ളി ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന (43) മകൻ പോളിടെക്നിക് വിദ്യാർഥി പ്രണവ് (20) എന്നിവരാണ് മരിച്ചത്. വെള്ളി രാത്രിയോടെയാണ് വിവരം പുറത്തറിഞ്ഞത്.
വിളിച്ചിട്ട് ഫോണെടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു ഇവരുടെ വീട്ടിൽ തിരക്കി എത്തിയപ്പോൾ ഗേറ്റും വീടും അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുന്നത്.
advertisement
ലൈനയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മറ്റൊരുമകൻ എറണാകുളത്ത് പഠിക്കുകയാണ്.
വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
