അരൂര്‍ ക്ഷേത്രം-ചേര്‍ത്തല സര്‍വിസ് നടത്തുന്ന വെള്ളിമുറ്റത്തപ്പന്‍ ബസിലെ കണ്ടക്ടര്‍ ചേന്നംപള്ളിപ്പുറം പാമ്ബുംതറയില്‍ വിഘ്നേഷിനാണ് (24) തെരുവുനായുടെ കടിയേറ്റത്. ബസ് അരൂര്‍ ക്ഷേത്രം കവലയിലെത്തിയപ്പോള്‍ തൊട്ടടുത്ത കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ കാണിക്ക ഇടാനായി നടന്നുപോകുമ്പോഴാണ് നായ കടിച്ചത്. വിഘ്നേഷിന്‍റെ ഇടതുകാലിന് മുട്ടിന് താഴെയാണ് നായ കടിച്ചത്.
കണ്ടക്ടറെ നായ കടിച്ച വിവരം ബസ് ഡ്രൈവർ ഉടമയെ വിളിച്ച് അറിയിച്ചു. തുടർന്ന് ഇരുവരും അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ പോയി. അവിടെ പേവിഷബാധയ്ക്കുള്ള മരുന്നില്ലാത്തതിനാൽ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേ്ക്ക് അയച്ചു.
advertisement
അതിനിടെ കാത്തുനിന്ന് ബസ് കാണാതായതോടെ യാത്രക്കാരിൽ ചിലർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ട്രിപ്പ് മുടങ്ങിയതായി കണ്ടെത്തി. ഇതോടെയാണ് 7500 രൂപ പിഴ ഈടാക്കാൻ ബസുടമയ്ക്ക് നിർദേശം നൽകിയത്.