ഓട്ടോറിക്ഷാ തൊഴിലാളികൾ മീറ്റർ ഇടാതെ ഓടിക്കുന്നുണ്ടെന്നും യാത്രക്കാരിൽ നിന്നും അമിതമായി പണം ഈടാക്കുന്നുമെന്നുമുള്ള നിരവധി പരാതികൾ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കാനായി ഇത്തരമൊരു തീരുമാനം എടുത്തത്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലായിരുന്നു പുതിയ തീരുമാനം.
'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങാനാണ് സാധ്യത. ഈ സ്റ്റിക്കർ ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് പതിക്കേണ്ടത്. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 25, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്
