കേസിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉള്ളതായി അറിയില്ല. വിഷയം തന്റെ ബിസിനസിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നെ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
നടി ഹണി റോസിന് എതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിന് ശേഷം ഉണ്ടായ നാടകീയ സംഭവങ്ങളിൽ ഹൈക്കോടതി ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ കോടതിയോട് നിരുപാധികം മാപ്പ് അപേക്ഷിച്ചതിനെത്തുടർന്ന് കോടതി ഈ കേസ് തീർപ്പാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 15, 2025 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹണിറോസ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ ഇനിയും ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ; ലക്ഷ്യം മാർക്കറ്റിംഗ് മാത്രം