Also Read- വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂർ
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് അഭയ കേസില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. അഞ്ച് മിനിറ്റ് മാത്രമാണ് വിധി പ്രസ്താവം നീണ്ടുനിന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. ചൊവ്വാഴ്ച വിധി പ്രസ്താവം കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയിലെത്തിയിരുന്നു. നിര്‍വികാരനായി കോടതിയിലിരുന്ന ഫാ. തോമസ് കോട്ടൂര്‍ താന്‍ നിരപരാധിയാണെന്നാണ് വിധിപ്രസ്താവത്തിന് ശേഷം പ്രതികരിച്ചു. വിധി കേട്ട് പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും വിധി കേട്ട് കരഞ്ഞു.
advertisement
Also Read- കന്യകയാണെന്ന് സ്ഥാപിക്കാന്‍ ശസ്ത്രക്രിയ നടത്തി; പരിശോധനയില്‍ സത്യം വെളിച്ചത്തായി
വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികളെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. ഇതിന് പുറമേ പ്രതികള്‍ക്ക് കോവിഡ് പരിശോധനയും നടത്തും. ശേഷം ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കൊണ്ടുപോകും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി ഇരുവരെയും ബുധനാഴ്ച വീണ്ടും കോടതിയില്‍ എത്തിക്കും.
Also Read- സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തുന്നത്. സിസ്റ്റര്‍ അഭയയെ കൈക്കോടാലിയുടെ പിടി കൊണ്ട് പ്രതികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അസമയത്ത് പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കണ്ടതിലുള്ള ഭയത്താല്‍ അവരെ പ്രതികള്‍ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിയുകയായിരുന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.