Sister Abhaya Case Verdict| വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂർ
- Published by:Rajesh V
- news18-malayalam
Last Updated:
വിധി കേട്ട് ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും കരഞ്ഞു.
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരാണെന്ന സിബിഐ കോടതിയുടെ വിധി കേട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. ജഡ്ജി വിധി പ്രസ്താവിച്ചതോടെ അവർ പ്രതിക്കൂട്ടിലെ ബെഞ്ചിലിരിക്കുകയും വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിധി കേട്ട് ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും കരഞ്ഞു. എന്നാൽ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതിക്കൂട്ടിൽ നിന്നത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചില്ലെന്നും കോട്ടൂർ പ്രതികരിച്ചു. ഒന്നും പേടിക്കാനില്ലെന്നും ദൈവം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും ജയിലിലേക്ക് മാറ്റും. കോവിഡ് പരിശോധനയും നടത്തും. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമായിരിക്കും മാറ്റുക.
advertisement
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂർ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസിൽ ശിക്ഷ ബുധനാഴ്ച വിധിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2020 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Abhaya Case Verdict| വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂർ


