അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കിൽ കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ പോസ്റ്റ്.
''അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്‌നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'', ഗോപിസുന്ദര്‍ കുറിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
January 30, 2025 8:05 AM IST