മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺഗ്രസിനെതിരെ മുസ്ലിം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
മലപ്പുറം ജില്ലയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മുസ്ലീം ലീഗിന് പൊൻമുണ്ടം പഞ്ചായത്തിലെ തോൽ വിതിരിച്ചടിയായിരുന്നു. മലപ്പുറത്ത് ഇവിടെമാത്രമാണ് കോൺഗ്രസും ലീഗും നേർക്കു നേർ മത്സരിച്ചത്. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച ലീഗ് 12 സീറ്റുകള്‍ നേടി പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു.എന്നാൽ 18 സീറ്റുകളുള്ള പഞ്ചായത്തിൽ ഇത്തവണ ലീഗിന് ജയിക്കാനായത് വെറും നാല് സീറ്റുകളിൽ മാത്രമാണ്.
advertisement
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ലീഗിന്റെ പഞ്ചായത്ത് ഭരണമിതിയ്ക്കെതിരെ കോൺഗ്രസ് പദയാത്രനടത്തിയത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞില്ലെന്ന് ലീഗിന് പരാതിയുണ്ടായിരുന്നു ഇതിന് പിന്നാലെ സിപിഎമ്മുമായി ചേർന്ന് ജനകീയ മുന്നണിയായി കോൺഗ്രസിലെ ഒരു വിഭാഗം മത്സരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്‍റെ പരോക്ഷ സഹായം പൊൻമുണ്ടത്തെ കോൺഗ്രസ് നേതാക്കള്‍ക്ക് തെരെഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുണ്ടെന്നാണ് ലീഗന്റെ ആരോപണം.
