TRENDING:

'മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം, വർഗീയ പാർട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായം': സാദിഖലി ശിഹാബ് തങ്ങള്‍

Last Updated:

'അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർത്ഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മുസ്ലിം ലീഗ് വര്‍‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം വി ഗോവിന്ദന്റേത് മാത്രമല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് വര്‍‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലീം ലീഗെന്നും തങ്ങള്‍ പറഞ്ഞു.
advertisement

‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർത്ഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു.

Also Read- ‘മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം’; വി.ഡി സതീശന്‍

അതേസമയം, എം വി ഗോവിന്ദന്‍ പറഞ്ഞത് ഗൗരവത്തോടെ കാണണമെന്ന് കെ.മുരളീധരന്‍. ലീഗ് പോയാല്‍ യുഡിഎഫിന് വന്‍ നഷ്ടമുണ്ടാകും. മുന്നണി ദുര്‍ബലമാകും. ആറു മാസം മുന്‍പുവരെ ലീഗ് വര്‍ഗീയകക്ഷി എന്നാണ് സിപിഎം പറഞ്ഞിരുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

advertisement

Also Read- ‘മുസ്ലീംലീഗ് വർഗീയ പാർട്ടിയല്ല; ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി’

ഏകസിവില്‍ കോഡ് ഗൗരവമുള്ള വിഷയമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ പാര്‍ട്ടികള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കണം. വഹാബ് പ്രസംഗമധ്യേ വിഷയത്തിന്‍റെ ഗൗരവം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം, വർഗീയ പാർട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായം': സാദിഖലി ശിഹാബ് തങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories