'ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല..കെഎംഒ കോളേജിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ഇതാദ്യമായ് ഞങ്ങളുടെ കുട്ടികള്‍ പരാജയപ്പെട്ടു..അവിശുദ്ധ കൂട്ടുകെട്ടുകളെ, കുതന്ത്രങ്ങളെ തിരിച്ചറിയുന്നതില്‍ പിശക് പറ്റിയിട്ടുണ്ടാവും.. വീഴ്ച്ചകള്‍ പരിശോധിക്കും, തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും..കുട്ടികളില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല..തിരിച്ച് വരും കൊടുംങ്കാറ്റായി..ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..' എന്നാണ് കെകെഎ ഖാദറിന്റെ കുറിപ്പ്.
advertisement
കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനത്തിനായിരുന്നു എംഎസ്എഫിനെതിരെ കെ എസ് യു രംഗത്തെത്തിയത്. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു', എന്നായിരുന്നു ബാനര്‍. ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ നഷ്ടമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി കോളേജില്‍ കെ എസ് യു-എംഎസ്എഫ് സഖ്യമില്ലാതെയാണ് മത്സരം.
Summary: Muslim League Mandalam General Secretary K.K.A. Kadir posted a Facebook note referencing Rahul Gandhi and Priyanka Gandhi amid the KSU-MSF conflict. The note mentioned that they provided shade during a time of unrest.The reaction comes against a KSU banner that allegedly labelled the MSF (Muslim Students Federation) as communalists. Khader also wrote on Facebook that one election would not be the end of the world, and that the failure (electoral loss) at KMO College would be investigated.