TRENDING:

'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Last Updated:

ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം

advertisement
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിം ലീഗീന്റെ പാനൂർ മുൻസിപ്പൽ കമ്മറ്റി അംഗം ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം.
മുസ്ലിം ലീഗ്  പാനൂർ മുൻസിപ്പൽ കമ്മറ്റി അംഗം  ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്
മുസ്ലിം ലീഗ് പാനൂർ മുൻസിപ്പൽ കമ്മറ്റി അംഗം ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്
advertisement

'40 വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം'- ബിജെപിയിൽ ചേർന്ന ഉമ്മർ ഫറൂഖ് പറഞ്ഞു.

ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ ലിജേഷ് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു

advertisement

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മര്‍ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ 11നാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Ummar Farooque Keezhpara, a former member of the Muslim League's Panoor Municipal Committee, joined the BJP. He explained that the reason for changing the party was his attraction to the BJP's nationalism.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Open in App
Home
Video
Impact Shorts
Web Stories