സ്വവര്‍ഗാനുരാഗം മതവിരുദ്ധമാണെന്നും എം കെ മുനീര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. നമ്മള്‍ എല്‍ ജി ബി ടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്‍മാരാക്കും. പിന്നോക്കമായി മാറും, ആറാം നൂറ്റാണ്ടിലെ ആള്‍ക്കാരായി മാറും. പക്ഷേ ഇത് ഹിന്ദു സമൂഹത്തിനും ക്രിസ്തീയ സമൂഹത്തിനും ഒരുപോലെ ബാധകമാണ്. അവരുടെ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണ്. എന്നാല്‍ ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് വ്യാഖ്യാനിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. സുപ്രീം കോടതി നിയമവിധേയമാക്കിയ സ്വവർഗാനുരാഗത്തെ ജനപ്രതിനിധിയായ എം കെ മുനീർ മതവിരുദ്ധമെന്ന് പറഞ്ഞു എതിർക്കുന്നതിനെതിരെയും വിമർശനമുണ്ട്.
advertisement
Also Read-'ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എന്തിന് ?' എം കെ മുനീർ
ഏറ്റവും ദുർബലരായ സമൂഹത്തെ അക്രമകാരികൾ എന്ന് വിളിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണെന്ന് മുനീര്‍ വാദിക്കുന്നതെന്ന് അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ.മാളവിക ബിന്നി ചോദിച്ചു. എല്‍ ജി ബി ടി സമൂഹത്തെ മുനീര്‍ ആക്രമിച്ചിരിക്കുകയാണ്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ എല്‍ ജി ബി ടി സമൂഹത്തെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുക്കും. മറ്റൊരു ഉദാഹരണവും കിട്ടാത്തതുകൊണ്ടാണ് സ്റ്റോണ്‍ വാള്‍ കലാപത്തിലേക്ക് പോവുന്നത്. ന്യൂയോര്‍ക്ക് പൊലീസിന്‍റെ അടിച്ചമര്‍ത്തലില്‍ സഹികെട്ട് സ്വവര്‍ഗാനുരാഗികള്‍ തിരിച്ചടിച്ചതാണ് സ്റ്റോണ്‍വാള്‍ കലാപം. അത് അക്രമമാണെങ്കില്‍ സ്വാതന്ത്ര്യ സമരവും കലാപമാവുമെന്ന് മാളവിക ബിന്നി പറഞ്ഞു. മുനീറിന്‍റേത് പിന്തിരിപ്പന്‍ നിലപാടാണെന്ന് മാളവിക കുറ്റപ്പെടുത്തി.
ക്വീര്‍ ഫോബിയയുടെ സമാന്തരകോടതി ഉണ്ടാക്കിയ ആളെന്ന നിലയിലായിരിക്കും ഇനി എം കെ മുനീര്‍ അറിയപ്പെടുകയെന്ന് എല്‍ ജി ബി ടി ആക്റ്റിവിസ്റ്റ് ദിനു വെയില്‍ കുറ്റപ്പെടുത്തി. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ആരോപണങ്ങളാണ് എം കെ മുനീര്‍. എം കെ മുനീര്‍ എല്‍ ജി ബി ടിയെ പീഡോഫീലിയയുമായി ചേര്‍ത്തുവെച്ച് ക്വീര്‍ സമൂഹത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ്. എം കെ മുനീര്‍ സ്വയം ഉണ്ടാക്കിയ പോളിസി വായിച്ചു നോക്കിയാല്‍ കേരളത്തില്‍ എല്‍ ജി ബി ടി സമൂഹം അനുഭവിക്കുന്നതെന്താണെന്ന് മനസിലാകുമെന്ന് ദിനു പറഞ്ഞു.
എൽ ഡി എഫ് സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങൾ മതമില്ലാത്ത ജീവൻ പോലെ മതരാഹിത്യത്തെ ഒളിച്ചു കടത്താനുള്ള ശ്രമമാണെന്നും എം കെ മുനീർ കുറ്റപ്പെടുത്തുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും എല്‍ ജി ബി ടി സമൂഹത്തോട് മുനീര്‍ മാപ്പുപറയണമെന്നുമുള്ള ആവശ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.