TRENDING:

'പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ'? ജലിലിനെ ട്രോളി അബ്ദുറബ്ബ്

Last Updated:

'കണ്ട നീയവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ' എന്നു പറഞ്ഞ മാതിരി പോസ്റ്റുകൾക്ക് മേൽ പോസ്റ്റുകളിട്ട് മൂപ്പരങ്ങനെ കിടന്ന് മറിയുകയാണ്'.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുസ്ലിം പെൺകുട്ടികളുടെ തട്ടമിടൽ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞ കെ ടി ജലീല്‍ എംഎല്‍എയെ ട്രോളി  മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അബ്ദുറബിന്റെ പ്രതികരണം. ‘പാർട്ടി മെമ്പർഷിപ്പും, പാർട്ടി കിതാബുകളും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരാൾ പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് (കമ്മ്യൂണിസ്റ്റ്) ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’. എന്നാണ് അബ്ദുറബ്ബ് ചോദിക്കുന്നത്. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അബ്ദുറബ്ബ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിരവധി പേരാണ് പേസറ്റിനു പിന്തുണയുമായി എത്തിയത്.
advertisement

Also read-‘കെ.എം ഷാജിയുടെ സംസ്കാരശൂന്യത ലീഗിൻ്റെയല്ലാത്തത് പോലെ, അനിൽകുമാറിൻ്റെ അഭിപ്രായം സിപിഎമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയണം’; കെ.ടി ജലീല്‍

ഫേസ്ബുക്ക് പേസ്റ്റിന്റെ പൂർണ രൂപം

കമ്മ്യൂണിസ്റ്റ് കിതാബുകൾ

ഓതിപ്പഠിച്ച് റഷ്യയിൽ

പോയി സനദെടുത്ത

കമ്മ്യൂണിസ്റ്റ് ആലിമീങ്ങൾ

ധാരാളമുള്ള നാടാണ് കേരളം.

അത്തരം ആലിമീങ്ങളിൽ

നിന്നും ഓതിപ്പഠിച്ച

ഒരാളാണ് അനിൽകുമാറും.

കമ്മ്യൂണിസ്റ്റ് ദീനിൻ്റെ

അനുഷ്ഠാന ആചാരങ്ങളും,

advertisement

പ്രത്യയശാസ്ത്ര ശാഠ്യങ്ങളും

നല്ല തനിമയോടെയും,

അതിലേറെ ഇഖ്ലാസോടെയും

അനിൽകുമാർ വഅളു

പറയുമ്പോൾ, പാർട്ടി

മെമ്പർഷിപ്പും, പാർട്ടി

കിതാബുകളും കൈ കൊണ്ട്

തൊട്ടിട്ടില്ലാത്ത ഒരാൾ

പാർട്ടി ആപ്പീസിൻ്റെ പുറത്തെ

തിണ്ണയിലിരുന്ന് അനിൽകുമാർ

പറഞ്ഞത് (കമ്മ്യൂണിസ്റ്റ്)

ദീനല്ലാ, ദീനല്ലാ എന്ന്

ഓരിയിടുന്നത് എന്തിനാണാവോ.

‘കണ്ട നീയവിടെ നിൽക്ക്

കേട്ട ഞാൻ പറയട്ടെ’

എന്നു പറഞ്ഞ മാതിരി

പോസ്റ്റുകൾക്ക് മേൽ

പോസ്റ്റുകളിട്ട് മൂപ്പരങ്ങനെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കിടന്ന് മറിയുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ'? ജലിലിനെ ട്രോളി അബ്ദുറബ്ബ്
Open in App
Home
Video
Impact Shorts
Web Stories