TRENDING:

'ഉമ്മൻ ചാണ്ടി ജീവിതത്തിന്റെ ഭാഗം; പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല'; കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Last Updated:

''40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ സാധിക്കില്ല''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ മലയാളിയുടെയും പൊതുപ്രവർത്തകന്‍റെയും ഭാഗമാണ് അദ്ദേഹം. പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണത്. കബറടക്കം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുതുപ്പള്ളിയിലേക്ക് വരാനും കാണാനും തോന്നിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
News18
News18
advertisement

ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ തനിക്ക് സാധിക്കില്ല.

Also Read- ‘ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയും ചാണ്ടി ഉമ്മന്; സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് നേതാവായത്’; ചെറിയാന്‍ ഫിലിപ്പ്

കെ.എം മാണി, ഉമ്മൻ ചാണ്ടി അടക്കമുള്ളവരുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചത് വഴി കേരളത്തിന് നന്മ കൈവരിക്കാൻ സാധിച്ചതിന്‍റെ സംതൃപ്തി ജീവിതത്തിലുണ്ട്. ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ നിൽക്കുമ്പോൾ പഴയ ഓർമകൾ വീണ്ടും പുതുക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയെ കുറിച്ച് വാക്കുകൾ പൂർത്തിയാക്കാനാകാതെ കുഞ്ഞാലിക്കുട്ടി വിതുമ്പുകയും ചെയ്തു.

advertisement

Also Read- ‘പകയോ,വെറുപ്പോ, വിദ്വേഷമോ പ്രകടിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് സംസ്‌കാരമല്ല’; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയെ അനുഗമിച്ച അനുഭവവുമായി മന്ത്രി വിഎന്‍ വാസവന്‍

പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മൻ ചാണ്ടി ജീവിതത്തിന്റെ ഭാഗം; പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല'; കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories