TRENDING:

'അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന്‍'; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Last Updated:

ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ഉമ്മൻ ചാണ്ടിയെന്ന മഹാ പ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുംമെന്നും അദ്ദേഹം കുറിച്ചു.
advertisement

പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുത്രൻ പിതാവിന്റെ പൊരുളാണെന്ന് പഴമൊഴിയുണ്ട്. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല. ഉമ്മൻ ചാണ്ടിയെന്ന മഹാ പ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടും. ചാണ്ടി ഉമ്മന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.

advertisement

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന്‍'; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories