മുസ്ലിം ലീഗ് സംസ്ഥാനത്താകെ നേടിയത് 3203 സീറ്റുകൾ അതിൽ 2843 എണ്ണം കോണി ചിഹ്നത്തിൽ തന്നെ മത്സരിച്ചാണ്. കഴിഞ്ഞ തവണത്തേക്കാൾ 713 അധികം സീറ്റുകൾ നേടാൻ ലീഗിന് സാധിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ 285 സീറ്റുകൾ അതായത് 2020 ൻ്റെ ഇരട്ടി ലീഗ് നേടി. ഓരോ ജില്ലയിലെയും കണക്കുകൾ ഇപ്രകാരം.
1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. (കഴിഞ്ഞ തവണ 196)
advertisement
2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്‍പ്പറേഷന്‍, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. (കഴിഞ്ഞ തവണ 223)
3) 106 അംഗങ്ങളുള്ള വയനാട്ടില്‍ 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. ( കഴിഞ്ഞ തവണ 106)
4) 1903 അംഗങ്ങളുളള കോഴിക്കോട്ട് 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്‍പ്പറേഷന്‍, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. ( കഴിഞ്ഞ തവണ 384)
5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. (കഴിഞ്ഞ തവണ 1103)
6) 1636 അംഗങ്ങളുള്ള പാലക്കാട്ട് 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262. ( കഴിഞ്ഞ തവണ 171)
മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്ലീം ലീഗിനുണ്ടായത്.
7) തൃശ്ശൂര്‍ 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. (കഴിഞ്ഞ തവണ 42)
8) എറണാകുളം 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്‍പ്പറേഷന്‍, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. (കഴിഞ്ഞ തവണ 41)
9) ഇടുക്കി 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. ( കഴിഞ്ഞ തവണ 20)
10) ആലപ്പുഴ 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. (കഴിഞ്ഞ തവണ 13)
11) കോട്ടയം 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. (കഴിഞ്ഞ തവണ 17)
12) പത്തനംതിട്ട 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. (കഴിഞ്ഞ തവണ 0)
13) കൊല്ലം 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. ( കഴിഞ്ഞ തവണ16)
14) തിരുവനന്തപുരം 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍. (കഴിഞ്ഞ തവണ 6)
തൃശ്ശൂർ ജില്ലയിലും എറണാകുളം ജില്ലയിലും 2020 നേക്കാൾ ഇരട്ടി അംഗങ്ങൾ ഉണ്ട്. കൊച്ചി കോർപ്പറേഷനിലേക്ക് 03 അംഗങ്ങളെ എത്തിക്കാനായ മുസ്ലിം ലീഗ് ഡെപ്യൂട്ടി മേയർ സ്ഥാനം അവകാശപ്പെടുന്നുണ്ട്.
കളമശേരി, തൃക്കാക്കര നഗരസഭകളിൽ 6 അംഗങ്ങൾ വീതം ലീഗിനുണ്ട്. കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലത്ത് മത്സരിച്ച 09 സീറ്റിൽ ഒൻപതിലും ലീഗ് ജയിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിലെ പായിപ്രയിലും 09 സീറ്റുകൾ നേടാൻ ലീഗിനായി. നെല്ലിക്കുഴിയിൽ 5 സീറ്റിൽ മത്സരിച്ച ലീഗ് നാലിലും വിജയിച്ചു. തൊടുപുഴ നഗരസഭയിൽ മൽസരിച്ച 09 ൽ 08 സീറ്റിലും ജയം.
ഈരാറ്റുപേട്ട നഗരസഭയിൽ 10 സീറ്റുകൾ നേടി ചെയർപേഴ്സൺ പദവിക്ക് അവകാശം ഉന്നയിക്കുന്നുണ്ട്. എസ്ഡിപിഐയുടെ 05 സീറ്റ് 03 ആക്കി കുറയ്ക്കാനും ഇവിടെ സാധിച്ചു
മുസ്ലിം ലീഗ് ആണ് രണ്ടിടങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളെ തോൽപ്പിച്ച പത്തനംതിട്ട ജില്ലയിൽ ആദ്യമായി അക്കൗണ്ട് തുറന്ന മുസ്ലിംലീഗിന്റെ ഏഴു പേരാണ് നഗരസഭ പഞ്ചായത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഉണ്ടാവുക.പത്തനംതിട്ട ,പന്തളം ,തിരുവല്ല അടൂർ നഗരസഭകളിൽ ഓരോ അംഗങ്ങൾ മുസ്ലിം ലീഗിനുണ്ട്.
ആലപ്പുഴ ജില്ലയിൽ 18 അംഗങ്ങൾ..
ആലപ്പുഴ നഗരസഭയിലേക്ക് മത്സരിച്ച അഞ്ചിൽ നാല് ലീഗുകാരും വിജയിച്ചു.
കൊച്ചി, കൊല്ലം,തിരുവനന്തപുരം കോർപ്പറേഷനുകളിലായി ഏഴ് അംഗങ്ങൾ ഉണ്ട് മുസ്ലിം ലീഗിന്. തിരുവനന്തപുരത്ത് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും മുസ്ലീം ലീഗ് നേടി . സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അടക്കമുള്ള ഉന്നത നേതാക്കൾ പല ജില്ലകളിലും ദിവസങ്ങളോളം ക്യാമ്പ് ചെയ്തു നടത്തിയ പ്രചരണങ്ങൾ ഫലം കണ്ടു എന്നുതന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മധ്യകേരത്തിലും തെക്കൻ കേരളത്തിലും ലീഗ് വെന്നിക്കൊടി പാറിക്കുമ്പോൾ അതിൻറെ ചുമതലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന അഡ്വക്കേറ്റ് മുഹമ്മദ് ഷാക്കും ഇത് അഭിമാനം നൽകുന്ന ഫലം തന്നെയാണ് .
മലബാറിന് പുറത്ത് മധ്യകേരളത്തിൽ തൃശ്ശൂരിലും എറണാകുളത്തും കൊല്ലം ജില്ലയിലും മൂന്ന് സീറ്റിൽ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് മത്സരിക്കാറുള്ളത്. മാറിയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ലീഗ് അവകാശപ്പെട്ടേക്കാം. വിജയശതമാനത്തിൻറെ കണക്കുകൾ വച്ച് ഇവിടെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ന്യായമായും ലീഗിനെ ആവശ്യപ്പെടുകയും ചെയ്യാം.
മാറിയ സാഹചര്യത്തിൽ ലീഗിൻറെ തേരോട്ടം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇനി എവിടെയെല്ലാം ഉണ്ടാകുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഇതാകാം യുഡിഎഫിൽ വരുന്ന മാസങ്ങളിൽ ഉയർന്നുവരാൻ പോകുന്ന പ്രശ്നം. പരിഹരിക്കാൻ ഒരുപക്ഷേ കോൺഗ്രസ് നേതൃത്വം ഒരല്പം ബുദ്ധിമുട്ടിയേക്കാവുന്ന ആഭ്യന്തര പ്രതിസന്ധിയാണിത്.
