ഇതും വായിക്കുക: 'ഇന്ത്യയില്‍ മുസ്ലിങ്ങൾ സുരക്ഷിതർ; രാജ്യപുരോഗതിക്കായി ഒന്നിച്ചുപ്രവർത്തിക്കും'; പ്രധാനമന്ത്രിയെ കണ്ടശേഷം കാന്തപുരം അബൂബക്കർ മുസ്ലിയാർ
കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസ് ദുവ വിഭാഗം സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാമാണ് ആദ്യം കാന്തപുരത്തിനെതിരെ രംഗത്തുവന്നത്. ന്യൂസ് 18 കേരളയോട് സംസാരിക്കവെ, കാന്തപുരത്തെ ആരും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചിട്ടില്ലെന്ന് അബ്ദുസ്സലാം പറഞ്ഞു. സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായിരിക്കാം കാന്തപുരം ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരെന്നത് കാന്തപുരത്തിന്റെ അഭിപ്രായം മാത്രമാണ്. ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അരക്ഷിതമാണ്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായും വി ഡി സതീശൻ പറഞ്ഞു.
ഇതും വായിക്കുക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി
അതേസമയം, വ്യവസ്ഥാപിത ഭരണകൂടത്തിനും ഭരണഘടനയ്ക്കും കീഴിലും ന്യൂനപക്ഷം സുരക്ഷിതമെന്ന പ്രതികരണവുമായി സമസ്ത എപി വിഭാഗം രംഗത്തുവന്നു. പൂർണ സുരക്ഷ നൽകുന്ന ഭരണഘടന രാജ്യത്തുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഇക്കാര്യം കാന്തപുരം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. കേന്ദ്രത്തിൽ ആണെങ്കിലും സംസ്ഥാനത്ത് ആണെങ്കിലും ഭരിക്കുന്നവരെ കാണാറുണ്ട്. എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്രയിൽ സ്വരൂപിച്ച അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രതികരിച്ചു.
Summary: Kanthapuram A.P. Aboobacker Musliyar has faced significant backlash from various Muslim organizations and political leaders following his recent statement that Muslims are secure in India. The remark was made during an interview with CNN-News18 in New Delhi after his meeting with Prime Minister Narendra Modi.
