പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന സർക്കാർ പരിപാടിയിൽ ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഗവർണറെ ഒഴിവാക്കി പരിസ്ഥിതി ദിനാചരണം സെക്രട്ടേറിയറ്റിൽ നടത്താൻ കൃഷിവകുപ്പ് തീരുനിക്കുകയായിരുന്നു
ആർഎസ്എസിന്റെ കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഫോട്ടോയാണ് ഭാരതാംബയുടെതെന്നും ഇത് കാവിവൽക്കരണത്തിനുള്ള ശ്രമമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. . വളരെ ബോധപൂർവം തന്നെയാണിത് പറയുന്നതെന്നും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഫോട്ടോ ഉപയോഗിക്കണമെന്ന് വാശിപിടിക്കേണ്ട കാര്യമില്ലെന്നും അദ്ദഹം പറഞ്ഞു. മന്ത്രി എടുത്ത നിലപാടാണ് ശരിയെന്ന് പറഞ്ഞ് എംവി ഗോവിന്ദൻ ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് വ്യക്തമാക്കി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
advertisement